2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തഫ്‌സീറുൽ ഖുർആനും ആഖ്യാനങ്ങളും: ഇരിതാഖ് രണ്ടാം ഉലമ കൊളോക്കിയം നാളെ

മുണ്ടക്കുളം (മലപ്പുറം) • ശംസുൽ ഉലമ മെമ്മോറിയൽ ഇസ് ലാമിക് കോംപ്ലക്‌സിനു കീഴിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക തഫ്‌സീറുൽ ഖുർആൻ ഗവേഷണ കേന്ദ്രം (ഇരിതാഖ്) സംഘടിപ്പിക്കുന്ന രണ്ടാം ഉലമ കൊളോക്കിയം നാളെ രാവിലെ ഒമ്പതിനു മുണ്ടക്കുളം ജാമിഅ ജലാലിയ്യ കാംപസിൽ നടക്കും. തഫ്‌സീറുൽ ഖുർആനും പൂർവിക ആഖ്യാനങ്ങളും എന്നതാണ് പ്രമേയം.
ഇരിതാഖ് സെക്രട്ടറി ജനറൽ ഡോ. സയ്യിദ് മൂസൽ കാളിം മലേഷ്യ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗവും ഗ്ലോബൽ സമിതി പ്രസിഡന്റുമായ അബ്ദുസ്സലാം ബാഖവി അധ്യക്ഷനാവും. ഡോ. അബ്ദുൽ ബറ് വാഫി, ടി.എച്ച് മുഹമ്മദ് ദാരിമി, സി.കെ മൊയ്തീൻ ഫൈസി, സുഹൈൽ ഹിദായ ഹുദവി എന്നിവർ വിഷയാവതരണം നടത്തും.

അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, ഇബ്റാഹീം ഹൈതമി എടപ്പാൾ, ബാവ മുസ് ലിയാർ വെളിമുക്ക്, അലവി ഫൈസി കൊളപ്പറമ്പ്, കെ.സി അബൂബക്കർ ദാരിമി മണ്ണാർക്കാട്, എം.ടി അബൂബക്കർ ദാരിമി, ഡോ. സൈതാലി ഫൈസി, ഇബ്റാഹീം ദാരിമി ഇരുമ്പാലശേരി, കുഞ്ഞമ്മദ് മുസ്‌ലിയാർ കാട്ട്മുണ്ട ചർച്ചയിൽ പങ്കെടുക്കും.

അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ളിയാഉദ്ദീൻ ഫൈസി മേൽമുറി, ഡോ. ബഹാഉദ്ദീൻ ഹുദവി, അബ്ദുൽ മാലിക് ഹുദവി, അബ്ദുല്ല ഖാസിമി കൊളപ്പറമ്പ് വിവിധ സെഷനുകൾക്കു നേതൃത്വം നൽകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.