2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തദ്ദേശങ്ങളിലെ സ്ഥിരംസമിതികള്‍ പിടിക്കാന്‍  തന്ത്രങ്ങളൊരുക്കി മുന്നണികള്‍

അശ്‌റഫ് കൊണ്ടോട്ടി

 
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷ-ഉപാധ്യക്ഷരെ കണ്ടെത്തിയതിനു പിറകെ സ്ഥിരം സമിതികള്‍ (സ്റ്റാന്റിങ് കമ്മിറ്റി) പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നണികള്‍. ഈ മാസം 7,8,11,12 തിയതികളില്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. കണക്ക് കൂട്ടല്‍ പിഴച്ചാല്‍ സ്ഥാനം പോകുമെന്നതിനാല്‍ മുന്നണികള്‍ ഏറെ തന്ത്രങ്ങള്‍ മെനഞ്ഞാണ് സ്ഥിരം സമിതികള്‍ പിടിക്കുന്നത്.
    ഗ്രാമ-ബ്ലോക്ക്-ജില്ലാപഞ്ചായത്തുകളിലേക്ക് നാലും നഗരസഭ, കോര്‍പറേഷന്‍ എന്നിവടങ്ങളിലേക്ക് ആറും സ്ഥിരം സമിതികളാണുള്ളത്. ത്രിതല പഞ്ചായത്തുകളില്‍ ക്ഷേമം, വിദ്യാഭ്യാസം-ആരോഗ്യം, ധനകാര്യം, വികസനം എന്നീ സ്ഥിരം സമിതികളാണുള്ളത്. എന്നാല്‍ കോര്‍പറേഷനുകളിലും നഗരസഭകളിലും പെതുമരാമത്ത്, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് പ്രത്യേക സമിതികളുണ്ട്.
  സ്ഥിരം സമിതിയിലേക്ക് രണ്ട് ഘട്ടങ്ങളായിട്ടാണ് തെരഞ്ഞെടുപ്പു നടക്കുക. ഓരോ സമിതിയിലേക്കും അംഗങ്ങളെ കണ്ടെത്തുന്ന തെരഞ്ഞെടുപ്പാണ് ആദ്യം. ഇതിനു ശേഷം സമിതികളില്‍ അധ്യക്ഷരെ കണ്ടെത്തുന്നതിനും തെരഞ്ഞെടുപ്പ് നടക്കും. സ്ത്രീ-പുരുഷ സംവരണമാണ് കമ്മിറ്റികള്‍.
ഓരോ തദ്ദേശ സ്ഥാപനങ്ങളിലേയും അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് സ്ഥിരം സമിതിയിലും അംഗങ്ങളുടെ എണ്ണത്തില്‍ മാറ്റമുണ്ടാകും. അധികാരത്തിലേറിയ മുന്നണികള്‍ തദ്ദേശ അധ്യക്ഷ, ഉപാധ്യക്ഷ പദവികള്‍ ലഭിക്കാത്ത അസംതൃപ്തരായ അംഗങ്ങളെ സ്ഥിരം സമിതി അധ്യക്ഷന്മാരാക്കി തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാനാണ് ശ്രമിക്കുന്നത്.     

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.