2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തത്വാധിഷ്ഠിത രാഷ്ട്രീയ നിലപാടിനും ഭരണത്തിനും ലഭിച്ച അംഗീകാരം: സി.പി.എം

   

 

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ ചരിത്ര വിജയം മുന്നണിയുടെ തത്വാധിഷ്ഠിത രാഷ്ട്രീയ നിലപാടിനും സംസ്ഥാന ഭരണത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.
ജനതയെ ഒപ്പം ചേര്‍ത്ത് നാട്ടില്‍ സമാനതകളില്ലാത്ത വികസനം നടപ്പിലാക്കിയ സര്‍ക്കാരില്‍ ആഴത്തിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണിത്. ഒരു വശത്ത് ബി.ജെ.പിയുമായി രഹസ്യധാരണയും മറുവശത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണയുമുണ്ടാക്കിയാണ് യു.ഡി.എഫ് മത്സരിച്ചത്. തിരുവനന്തപുരം കോര്‍പറേഷനില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ബി.ജെ.പിക്ക് വേണ്ടി വോട്ട് മറിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
ഹിന്ദു രാഷ്ട്രത്തിനും ഇസ്‌ലാമിക രാഷ്ട്രത്തിനും വേണ്ടി നിലകൊള്ളുന്നവരെ ഒന്നിപ്പിക്കുന്ന പാലമായി മാറിയ കോണ്‍ഗ്രസ് കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കുന്നതിനാണ് ശ്രമിച്ചത്. എന്നാല്‍, എല്‍.ഡി.എഫ് ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ നിലപാടിനൊപ്പമാണ് കേരള ജനത നിലയുറപ്പിച്ചത്.
വന്‍വിജയത്തിലും അപൂര്‍വം ചിലയിടങ്ങളില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതെ പോയത് പാര്‍ട്ടിയും മുന്നണിയും വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തും. ജനങ്ങള്‍ നല്‍കിയ അംഗീകാരം വികസന പ്രവര്‍ത്തനങ്ങള്‍ അഭിമാനത്തോടെ മുന്നാട്ടു കൊണ്ടുപോകാന്‍ ഊര്‍ജം പകരുന്നതാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.