2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തട്ടിക്കൂട്ടി കുഴിയടപ്പ്; പ്രതിഷേധം ശക്തം

നീലേശ്വരം: പൊട്ടിപ്പൊളിഞ്ഞു കുഴികള്‍ പ്രത്യക്ഷപ്പെട്ട നീലേശ്വരം മാര്‍ക്കറ്റ് – ബസ് സ്റ്റാന്‍ഡ് റോഡിലെ കുഴി തട്ടിക്കൂട്ടിയടച്ചതിനെതിരേ പ്രതിഷേധം ശക്തം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി ചെങ്കല്ലുകള്‍ പാകിയാണു കുഴിയടയ്ക്കുന്നത്.
 മാസങ്ങള്‍ക്കു മുന്‍പുതന്നെ പൊട്ടിത്തുടങ്ങിയ റോഡ് മഴക്കാലമായതോടെ കുണ്ടുംകുഴിയുമായിരുന്നു. നിരവധി ഇരുചക്ര വാഹന യാത്രക്കാര്‍ മഴവെള്ളം നിറഞ്ഞ കുഴിയില്‍വീണ് അപകടങ്ങള്‍ സംഭവിച്ചിരുന്നു.
ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെയാണു അധികൃതര്‍ കുഴിയടക്കല്‍ നടത്തിയത്. ടാറിങ് നടത്തിയതുമില്ല. തുടര്‍ന്നും വാഹനങ്ങള്‍ ഇതിലൂടെ സഞ്ചരിച്ചതോടെ കുഴിയടച്ച ചെങ്കല്ലുകള്‍ ഇളകി. അറ്റകുറ്റപ്പണി നടത്തി ടാറിങ് നടത്താത്ത പക്ഷം പ്രക്ഷോപത്തിനൊരുങ്ങുകയാണു ജനങ്ങള്‍.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.