2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തടസ്സങ്ങളില്ലാത്ത വീഡിയോ കോളിങിന് ഗൂഗില്‍ ഡ്യുവോ

പ്രമുഖ വീഡിയോ കോളിങ് ആപ്ലിക്കേഷനുകളായ സ്‌കൈപ്പ്, ഫെയ്‌സ്‌ടൈം, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എന്നിവയെയെല്ലാം വെല്ലുന്ന രീതിയില്‍ ഗൂഗിള്‍ പുതിയൊരു ആപ്പ് ഇറക്കിയിരിക്കുകയാണ്. ഗൂഗില്‍ ഡ്യുവോ

ആന്‍ഡ്രോയിഡ് ഫോണുകളിലും ഐ.ഒ.എസിലും ഒരുപോലെ പ്രവര്‍ത്തിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഇതിന് മെസഞ്ചറിനെ പോലെയോ സ്‌കൈപ്പിനെ പോലെയോ ഒരു പ്രത്യേകം അക്കൗണ്ട് ആവശ്യമില്ല. ചാറ്റിങ് തുടങ്ങാന്‍ ഇതിന് ആകെ ആവശ്യമുള്ളത് ഫോണ്‍ നമ്പറുകള്‍ മാത്രമാണ്. എളുപ്പത്തില്‍ വീഡിയോ കോളിങ് തുടങ്ങുകയും ചെയ്യാം. നെറ്റ്‌വര്‍ക്കില്‍ തടസ്സങ്ങളുണ്ടെങ്കിലും അതൊന്നും ഈ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. നെറ്റ്‌വര്‍ക്കിലെ തടസ്സങ്ങള്‍ക്കനുസരിച്ച് സ്വയം ക്രമീകരിച്ചാണ് ഇത് പ്രവര്‍ത്തിക്കുക.

വീഡിയോ കോളുകള്‍ എന്‍സ്‌ക്രിപ്റ്റ് ചെയ്യുമെന്ന പ്രത്യേകതയും ഇതിനുണ്ട്. കോള്‍ വരുമ്പോള്‍ എത്രപേര്‍ അതിന്റെ മറുഭാഗത്തുണ്ട് എന്ന കാര്യവും അവര്‍ ഏത് അവസ്ഥയിലാണ് നില്‍ക്കുന്നതെന്നൊന്നും മറ്റ് ആപ്ലിക്കേഷനുകളില്‍ നമുക്ക മനസിലാക്കാന്‍ കഴിയില്ല. എന്നാല്‍ ഡ്യുവോയിലെ ‘നോക്ക് നോക്ക്’ ഫീച്ചര്‍ കോള്‍ എടുക്കുന്നതിന് മുന്‍പ് തന്നെ ഫോണിന്റെ സ്‌ക്രീനില്‍ മുഴുവനായും വീഡിയോ കാണാനുള്ള സൗകര്യമൊരുക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.