2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഡ്രോണ്‍ സമാനമായ വസ്തു; മുംബൈ വിമാനത്താവള പരിസരത്ത് സുരക്ഷ ശക്തമാക്കി

മുംബൈ: മുംബൈ വിമാനത്താവള പരിസരത്ത് ഡ്രോണ്‍ സമാനമായ വസ്തു കണ്ടെന്ന പൈലറ്റിന്റെ മൊഴിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ഇന്‍ഡിഗോ എയര്‍ലൈന്‍ പൈലറ്റാണ് ഇന്നലെ വിമാനത്താവള പരിസരത്ത് ഡ്രോണ്‍ സമാനമായ വസ്തു കണ്ടത്.

റണ്‍വേയില്‍ നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ 900 അടി പൊക്കത്തിലാണ് ഡ്രോണ്‍ കണ്ടത്. ഉടന്‍തന്നെ അദ്ദേഹം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. വിമാനത്താവള അധികൃതര്‍ വിവരം പിന്നീട് പൊലിസില്‍ അറിയിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.