തിരുവനന്തപുരം: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഐ.എം.എ.
രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ കൊവിഡ്, അത്യാഹിത വിഭാഗം തുടങ്ങിയ അവശ്യ സേവനങ്ങള്‍ മാത്രം നിലനിര്‍ത്തിയാണ് ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി സക്കറിയാസ്, സെക്രട്ടറി ഡോ. പി. ഗോപികുമാര്‍ എന്നിവര്‍ അറിയിച്ചു. ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ശസ്ത്രക്രിയ നടത്താമെന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ വിജ്ഞാപനം രണ്ടുതരം ചികിത്സാ സമ്പ്രദായത്തിന്റെയും നാശത്തിനിടയാക്കും. ഇതിനാല്‍ വിവാദമായ വിജ്ഞാപനം പിന്‍വലിക്കണം.
അതേസമയം, വിജ്ഞാപനത്തിനെതിരേ ഇന്ന് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments are closed for this post.