
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഊദി ഭരണാധികാരി സല്മാന് ഇബ്നു അബ്ദുല്‍ അസീസ് രാജാവുമായി ടെലഫോണില്‍ ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടത്തി. ഞായാറാഴ്ച്ച രാത്രിയാണ് സല്മാന് രാജാവിനെ ട്രംപ് ഫോണില്‍ ബന്ധപ്പെട്ടത്.
തീവ്രവാദ വിഷയങ്ങളിലെ പരസ്പര സഹകരണവും, സിറിയയിലെ സുരക്ഷിത മാര്‍ഗ്ഗങ്ങളും സഊദി അമേരിക്ക സാമ്പത്തിക ഇടപാടുകളുമടക്കം വിവിധ വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തി. ഇസ്ലാമിന്റെ പേരില്‍ ഭീകരത വളരുന്നതും സിറിയ, യമന്‍ രാജ്യങ്ങളിലെ പ്രതി സന്ധിയും ഇരുവരും ആഴത്തില്‍ ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. യു.എ.ഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും ട്രംപ് ചര്‍ച്ചകള്‍ നടത്തിയതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.