
കൊല്‍ക്കത്ത: കഴിഞ്ഞ സീസണില്‍ എ.ടി.കെയെ ഐ.എസ്.എല്‍ ചാംപ്യന്‍മാരാക്കിയതില്‍ പ്രധാന പങ്കുവഹിച്ച അറ്റാക്കിംഗ് താരം ഡേവിഡ് വില്യംസ് ഈ വര്‍ഷവും എ.ടി.കെ മോഹന്‍ ബഗാനില്‍ തുടരും. 32കാരനായ താരം കഴിഞ്ഞ സീസണില്‍ എ.ടി.കെയ്ക്ക് വേണ്ടി ഏഴു ഗോളുകളും അഞ്ച് അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ഒരു വര്‍ഷത്തേക്കാണ് താരത്തിന് കരാര്‍ നല്‍കിയിട്ടുള്ളത്. കിരീടം നേടിയത് ഒരുപാട് സന്തോഷം നല്കിയ നിമിഷം ആയിരുന്നെന്നും പുതിയ കരാര്‍ ക്ലബില്‍ ഒപ്പുവെക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും വില്യംസ് കരാര്‍ ഒപ്പുവെച്ച ശേഷം പറഞ്ഞു. ഇത്തവണ എ.എഫ്.സി കപ്പിലും കൂടെ ടീമിനെ മുന്നോട്ട് നയിക്കലാണ് ലക്ഷ്യമെന്നും വില്യംസ് പറഞ്ഞു. നേരത്തെ റോയ് കൃഷ്ണയും എ.ടി.കെ മോഹന്‍ ബഗാനില്‍ കരാര്‍ പുതുക്കിയിരുന്നു. മോഹന്‍ ബഗാനില്‍ ലയിച്ചതിന് ശേഷം എ.ടി.കെ ഏറ്റവും മികച്ച ടീമിനെയാണ് ഒരുക്കുന്നത്.