
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജരായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെല്ലാം വിജയിച്ചു. നാലു ഇന്ത്യന്‍ വംശജരാണ് ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഡോ. അമിത് ബേറ, പ്രമീള ജയപാല്‍, റോ ഖന്ന, രാജാ കൃഷ്ണമൂര്‍ത്തി എന്നിവരാണ് ഇവര്‍. ഇവരെല്ലാം യു.എസ് പ്രതിനിധി സഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
യു.എസില്‍ ഇന്ത്യന്‍ വംശജരയുടെ വലിയ സാന്നിധ്യം ഉണ്ട്. ഫ്ളോറിഡ, ജോര്‍ജിയ, മിഷിഗണ്‍, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, ടെക്സസ് എന്നീ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ക്ക് സ്വാധീനമുണ്ട്. 18 ലക്ഷം ഇന്തോ അമേരിക്കക്കാര്‍ ഈ മേഖലയിലുണ്ടെന്നാണ് കണക്ക്.