2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡി.സി.സി പ്രസിഡന്റിനെതിരായ പരാതി മാധ്യമങ്ങളില്‍; അന്വേഷണത്തിന് സമിതി

 
 
 
തിരുവനന്തപുരം: കാസര്‍കോട് ഡി.സി.സി പ്രസിഡന്റിനെതിരേ അഞ്ചു ഭാരവാഹികള്‍ ഒപ്പിട്ടു നല്‍കിയതെന്നു പറയുന്ന പരാതി ദൃശ്യമാധ്യമങ്ങളില്‍ വന്നതു സംബന്ധിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തി.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സജി ജോസഫിനേയും സോണി സെബാസ്റ്റ്യനേയുമാണ് ചുമതലപ്പെടുത്തിയത്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പരാതികളോ പ്രസ്താവനകളോ വാര്‍ത്തകളോ നല്‍കരുതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടും ഈ വിഷയം മാധ്യമങ്ങളില്‍ എത്തിയതു ദേശീയ നേതൃത്വം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നു കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ അറിയിച്ചു.
മൂന്നു ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.