
സര്‍ക്കാരിന്റെ തൊഴില്‍ നൈപുണിമികവ് വകുപ്പിന്റെ കീഴിലുള്ള കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (കെ.എസ്.ഐ.ഡി) ഇന്റഗ്രേറ്റഡ് ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സില്‍ 30 പേര്‍ക്ക് പ്രവേശനം നല്‍കും. 50 ശതമാനം സീറ്റ് കേരളത്തില്‍ നിന്നുള്ളവര്‍ക്കാണ്. രണ്ടുവര്‍ഷം പൊതുവായ അടിസ്ഥാനപഠനമാണ്. തുടര്‍ന്ന് പ്രൊഡക്ട്, കമ്യൂണിക്കേഷന്‍, ടെക്സ്റ്റൈല്‍, അപ്പാരല്‍ എന്നീ സവിശേഷ മേഖലകളിലൊന്നിലുള്ള ഡൊമൈന്‍ പഠനവും. പ്ലസ്ടുതുല്യ പരീക്ഷ 55 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായം 20 വയസ്. അപേക്ഷ www.ksid.ac.inല്‍ ഓണ്‍ലൈനായി ഈ മാസം 16നകം നല്‍കണം.