2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി 20 ലക്ഷം പേര്‍ക്ക് തൊഴില്‍

 

തിരുവനന്തപുരം: കെഡിസ്‌ക് (കേരള ഡെവലപ്പ്‌മെന്റ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍) മുഖാന്തിരം അഞ്ചു വര്‍ഷം കൊണ്ട് ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ പദ്ധതി. ഇതിനായി വിജ്ഞാന സമ്പദ്ഘടനാ ഫണ്ട് എന്ന നിലയില്‍ 200 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
മൂന്നു ഗഡുക്കളായി ഈ പണം നല്‍കും. 2021 -22ല്‍ പ്രൊഫഷണല്‍ ജോലിയില്‍ നിന്ന് ബ്രേക്ക് ചെയ്തിരിക്കുന്ന മൂന്നു ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ ഉറപ്പുവരുത്താനും അഞ്ചു വര്‍ഷംകൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനുമാണ് പദ്ധതി. ഫെബ്രുവരി മുതല്‍ ഇതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കും.
പദ്ധതി നിര്‍വഹണത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായുള്ള രജിസ്റ്റേര്‍ഡ് സൊസൈറ്റിയായി കെ ഡിസ്‌ക് പുനഃസംഘടിപ്പിക്കും. ബന്ധപ്പെട്ട മന്ത്രിമാര്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. സ്‌കില്‍ ട്രെയിനിംഗും ഇന്നവേഷനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളായ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍, അസാപ്പ്, കേയ്‌സ് തുടങ്ങിയവയ്ക്കും യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ക്കും പ്രാതിനിധ്യമുണ്ടാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.