
ന്യൂഡല്‍ഹി: കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യവുമായി ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിനിയായ ശ്രദ്ധാ മോഹന്‍ ലഭിച്ചു. ലക്കി ഗ്രഹക് യോജന എന്ന പേരില്‍ 2016 ഡിസംബറില്‍ നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യ നറുക്കെടുപ്പിലാണ് ശ്രദ്ധക്ക് ഒരു കോടി രൂപ സമ്മാനമായി ലഭിച്ചത്.
പുതിയതായി വാങ്ങിയ മൊബൈല്‍ ഫോണിന്റെ മാസ തവണയായ 1590 രൂപ റുപേ കാര്‍ഡ് ഉപയോഗിച്ച് അടച്ചതാണ് ശ്രദ്ധാ മോഹനെ വന്സമ്മാനത്തുകക്ക് അര്‍ഹയാക്കിയത്.
രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ ഗുജറാത്ത് സ്വദേശിയായ ഹാര്‍ദിക് കുമാര്‍ എന്ന പ്രൈമറി സ്കൂള്‍ അധ്യാപകനും റുപേ കാര്‍ഡ് ഉപയോഗിച്ച് വെറും നൂറുരൂപയുടെ പണമിടപാട് നടത്തിയ ഉത്തരാഖണ്ഡ് സ്വദേശിയായ ഭാരത് സിങിന് മൂന്നാം സമ്മാനമായ 25 ലക്ഷം രൂപയും ലഭിച്ചു.