2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡാനി ആല്‍വെസ് യുവന്റസിലേക്ക്

മാഡ്രിഡ്: ബാഴ്‌സലോണ താരം ഡാനി ആല്‍വെസ് യുവന്റസിലേക്ക്. എട്ടു വര്‍ഷം ബാഴ്‌സയില്‍ മികച്ച പ്രകടനം നടത്തിയ ശേഷമാണ് ആല്‍വെസ്് യുവന്റസിലേക്ക് കൂടുമാറുന്നത്. രണ്ടു വര്‍ഷത്തെ കരാറിലാണ് താരം യുവന്റസിലെത്തുന്നത്. നാലു മില്യനാണ് വാര്‍ഷിക പ്രതിഫലം. നിലവില്‍ വായ്പാടിസ്ഥാനത്തില്‍ യുവന്റസില്‍ കളിക്കുന്ന ചെല്‍സിയുടെ കൊളംബിയന്‍ താരം യുവാന്‍ ക്വഡ്രാഡോ വായ്പാ കരാര്‍ അവസാനിപ്പിച്ച് ചെല്‍സിയിലേക്കു മടങ്ങുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഈ ഒഴിവിലേക്കാണ് ആല്‍വെസിനെ യുവന്റസ് ടീമിലെത്തിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.