2020 November 26 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡല്‍ഹി സ്‌ഫോടനം: പൊലിസിന് ഹൈക്കോടതി നോട്ടിസ്

ന്യൂഡല്‍ഹി: 2005ലെ ഡല്‍ഹി സ്‌ഫോടന പരമ്പര കേസില്‍ സിറ്റി പൊലിസിന് ഡല്‍ഹി ഹൈക്കോടതി നോട്ടിസയച്ചു. സ്‌ഫോടന കേസില്‍ പ്രതിചേര്‍ത്ത് പത്തു വര്‍ഷത്തെ തടവു ശിക്ഷയ്ക്ക് വിധിച്ച താരീഖ് അഹമ്മദ് ദാറിന്റെ അപ്പീലിലാണ് ജസ്റ്റിസ് അസുതോഷ് കുമാര്‍ ഡല്‍ഹി പൊലിസിന്റെ പ്രതികരണം തേടി നോട്ടിസ് അയച്ചത്.
സ്‌ഫോടനം നടത്താന്‍ പിന്തുണ നല്‍കി, തീവ്രവാദ സംഘടനയില്‍ അംഗമായി എന്നീ കുറ്റങ്ങള്‍ ചുമത്തി താരീഖ് അഹമ്മദ് ദാറിനെതിരേ യു.എ.പി.എ നിയമ പ്രകാരം കേസെടുത്ത് ഡല്‍ഹി പാട്യാല ഹൗസ് കോടതി പത്തു വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇദ്ദേഹമാണ് കേസിലെ മുഖ്യസൂത്രധാരന്‍ എന്നാണ് കോടതി കണ്ടെത്തിയത്. സ്‌ഫോടനത്തിന് പിന്നില്‍ പാക് ഭീകര സംഘടനയായ ഐ.ഐ.എം പ്രവര്‍ത്തകരായ താരിഖ് അഹമ്മദ് ദാര്‍, മുഹമ്മദ് ഹുസൈന്‍ ഫാസിലി, മുഹമ്മദ് റഫീഖ് ഷാ എന്നിവരാണ് പ്രതികള്‍ എന്നായിരുന്നു പൊലിസിന്റെ വാദം.
എന്നാല്‍, കേസിലെ ദാര്‍ ഒഴികെയുള്ള മറ്റു രണ്ടു പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് ഡല്‍ഹിയിലെ പ്രത്യേക കോടതി 12 വര്‍ഷത്തിന് ശേഷം കഴിഞ്ഞ ഫെബ്രുവരി 16ന് വെറുതെ വിടുകയായിരുന്നു. അതേസമയം, താരീഖ് അഹമ്മദ് ദാറിനെ സ്‌ഫോടനത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന കുറ്റത്തിന് 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
എന്നാല്‍, വിചാരണ കാലയളവില്‍ മൂന്ന് പ്രതികളും 12 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചതിനാല്‍ മൂവരും ജയില്‍ മോചിതരായിരുന്നു. 2005 ഒക്ടോബര്‍ 29നാണ് 60ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും 100ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനം നടന്നത്. ഡല്‍ഹിയിലെ സരോജിനി നഗര്‍, കല്‍കാജി, പഹാഡ്ഗഞ്ച് എന്നിവിടങ്ങളില്‍ വൈകിട്ട് അഞ്ചിനും ആറിനും ഇടയിലാണ് സ്‌ഫോടനമുണ്ടായത്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.