2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത എലി; മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.

ഡല്‍ഹി ചീഫ് സെക്രട്ടറി നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

ഫെബ്രുവരി 17നാണ് ഡല്‍ഹിയിലെ ദിയോലി ഗവ. ബോയ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ഒന്‍പത് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.