2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പാര്‍ട്ടികള്‍ക്ക് വെല്ലുവിളി

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടുത്ത വെല്ലുവിളി. തലസ്ഥാന നഗരി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മാലിന്യ പ്രശ്‌നമെന്നത്. ഇത് അനുയോജ്യമായി സംസ്‌കരിക്കുകയെന്നതാണ് ഇന്ന് ഡല്‍ഹി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പലരും പലതരത്തില്‍ തങ്ങളുടെ പരിഹാര മാര്‍ഗങ്ങള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ആരുടെ നിലപാടിന് മുന്‍തൂക്കം ലഭിക്കുമെന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രശ്‌നം. ഇക്കാര്യത്തില്‍ തങ്ങള്‍ വിജയിച്ചാല്‍ ശാശ്വത പരിഹാരമുണ്ടാക്കുമെന്ന അവകാശവാദം ബി.ജെ.പി നേതാവ് മനോജ് തിവാരി പറയുന്നുണ്ടെങ്കിലും മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലം ഭരണം കൈയാളിയിട്ടും ബി.ജെ.പിക്ക് ഒന്നും ചെയ്യാനായില്ലെന്നത് അവരുടെ പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.