2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഡല്‍ഹിയില്‍ ചൈനീസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ ചൈനീസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മണ്‍പാത്രവില്‍പ്പനക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. കൈലാശ് കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ അവിനിഷ് എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു.

മണ്‍പാത്ര വില്‍പ്പനക്കാരന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പാത്രം വാങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാത്രം വേണ്ടെന്ന് പറഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ ബലമായി വീടിനുള്ളില്‍ കയറ്റി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.