2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡയമണ്ട് കട്ട് ബാക്കുമായി അസ്യൂസിന്റെ പുതിയ വേരിയന്റ്

അസ്യൂസ് അതിന്റെ പുതിയ വേരിയന്റ് സെന്‍ഫോണ്‍ സെല്‍ഫി ക്യാമറ സ്മാര്‍ട്‌ഫോണ്‍   ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ ഫോണിന്റെ രൂപമാണ് എല്ലാവരേയും ആകര്‍ഷിക്കുന്നത്. ഇതില്‍ ഡയമണ്ട് കട്ട് റിയര്‍ പാനലില്‍ പ്രത്യേക രൂപകല്‍പന ചെയ്തിരിക്കുന്നു. ഇത് കൂടാതെ സെല്‍ഫി സ്മാര്‍ട്‌ഫോണ്‍ സ്‌നേഹികള്‍ക്ക് പ്രിയപ്പെട്ട രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. 13 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയാണ് ഇതിന്‍റെ മറ്റൊരു സവിശേഷത.

Asus-ZenFone-Selfie-Smartphone-Variant-launched-with-Diamond-Cut-Back-2

 

പുതിയ സ്മാര്‍ട്‌ഫോണ്‍ ആമസോണ്‍ ഇന്ത്യയിലൂടെ 12,999 രൂപയ്ക്കാണ് ലഭ്യമാവുക. എന്നാല്‍ സെപ്തംബറി ല്‍ മാത്രമേ വിപണിയില്‍ ഈ സ്മാര്‍ട്‌ഫോണ്‍ ലഭിക്കുകയുള്ളു. 15,999 രൂപമുതലാണ് ഇതിന്റെ ഇന്ത്യന്‍ വിപണിവില.

മറ്റു സവിശേഷതകള്‍ എന്തെല്ലാമാണെന്ന് നോക്കാം

  • 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേ
  • 13 മെഗാപിക്‌സല്‍ മുന്‍-പിന്‍ ക്യാമറകളാണ് ഇതിന്റെ വലിയൊരു സവിശേഷത
  • 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ്.
  • 64ബിറ്റ് ഒക്ട കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍ ആണ് സ്മാര്‍ട്‌ഫോണിന് കരുത്തു പകരുന്നത്.
  • ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. 3000 എം.എ.എച്ച് ബാറ്ററി
  • ഗ്ലെയിസിയര്‍ ഗ്രേ, ഷീര്‍ ഗോള്‍ഡ്, പോളിഗോണ്‍ ഇല്ല്യൂഷന്‍ ഡയമണ്ട് വൈറ്റ്, ഇല്ല്യൂഷന്‍ പോളിഗോണ്‍ ബ്ലൂ, ഇല്ല്യൂഷന്‍ പിങ്ക് എന്നിങ്ങനെ വ്യത്യസ്ഥ നിറങ്ങളില്‍ അസ്യൂസിന്റെ പുതിയ സ്മാര്‍ട്‌ഫോണ്‍ ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.