2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ട്രോളിങ് നിരോധനം: ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എ.ഡി.ജി.പി വിഴിഞ്ഞത്ത്

വിഴിഞ്ഞം: ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിഴിഞ്ഞത്തെത്തി.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ദക്ഷിണ മേഖലാ എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം വിഴിഞ്ഞം സന്ദര്‍ശിച്ചത്. വിഴിഞ്ഞം ഫിഷിങ് ഹാര്‍ബര്‍, ഫിഷ് ലാന്റിംഗ് സെന്റര്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച എ.ഡി.ജി.പി പൊലീസുകാര്‍ ഡ്യൂട്ടി എടുക്കുന്ന ചോര്‍ന്നൊലിക്കുന്ന എയിഡ് പോസ്റ്റുകള്‍ സമയബന്ധിതമായി ഓല മേയാത്തതിലും, നോമാന്‍സ് ലാന്‍ഡില്‍ മീന്‍ പിടുത്ത വള്ളങ്ങള്‍ വരുന്നതിനും പോകുന്നതിനും വഴിയൊരുക്കാന്‍ ഫ്‌ളോട്ടിംഗ് ബോയകള്‍ ഇടാത്തതിലും അതൃപ്തിയറിയിച്ചു. ചോര്‍ന്നൊലിക്കുന്ന എയ്ഡ് പോസ്റ്റുകളില്‍ ഡ്യൂട്ടി നോക്കുന്ന പൊലീസുകാരോട് സ്ഥിതിഗതികള്‍ അന്വേഷിച്ച് അറിഞ്ഞ എ.ഡി.ജി.പി ഉടന്‍ തന്നെ ഓല മേയാന്‍ നടപ്പടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ ,സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി റെജി ജേക്കബ്, കോസ്റ്റല്‍ സി.ഐ സുരേഷ് കുമാര്‍, കോവളം എസ്.ഐ ശശിധരന്‍ പിള്ള, കോസ്റ്റല്‍ എസ്.ഐ സുരേഷ് തുടങ്ങിയവര്‍ എ.ഡി.ജി.പിയോടൊപ്പം ഉണ്ടായിരുന്നു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News