2023 December 10 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ട്രെയിന്‍ വൈകിയോടി; യാത്രക്കാരന് നഷ്ടപരിഹാരം

താനെ: തെറ്റായ ട്രെയിന്‍ ഷെഡ്യൂള്‍ നല്‍കിയതിനെത്തുടര്‍ന്ന് യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. മുംബൈയിലെ നേവി ഉദ്യോഗസ്ഥനായ ഗോപാല്‍ ബങ്കട്‌ലാല്‍ജി ബജാജിന്റെ പരാതിയിലാണ് കോടതിയുടെ നടപടി. ഇയാള്‍ക്ക് 7,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഐ.ആര്‍.സി.ടി.സിയോട് ഉത്തരവിട്ടത്.

അമരാവതിയില്‍ നിന്ന് മുംബൈയിലേക്കു പോകാനായി ഐ.ആര്‍.സി.ടി.സിയുടെ പോര്‍ട്ടല്‍ വഴി നാഗ്പൂര്‍- മുംബൈ എക്‌സ്പ്രസില്‍ ഗോപാല്‍ റിസര്‍വ്വ്ഡ് ടിക്കറ്റ് എടുത്തിരുന്നു. ടിക്കറ്റ് തുകയായി 300 രൂപയും ഓണ്‍ലൈനായി നല്‍കി. പി.എന്‍.ആര്‍ സ്റ്റാറ്റസ് മൊബൈല്‍ എസ്.എം.എസ് വഴിയും ലഭ്യമായി.

ട്രെയിന്‍ സമയത്തിനാണ് ഓടുന്നതെന്നാണ് അന്വേഷിച്ചപ്പോള്‍ വിവരം ലഭിച്ചത്. യാത്രക്കായി കൃത്യസമയത്ത് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ട്രെയില്‍ നാലര മണിക്കൂര്‍ വൈകിയാണ് ഓടുന്നതെന്നറിഞ്ഞത്. പിറ്റേന്ന് രാവിലെ ഓഫിസിലെത്തേണ്ടതിനാല്‍ മറ്റൊരു ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ ഗോപാലിന് യാത്ര ചെയ്യേണ്ടിവന്നു. 180 രൂപ നല്‍കി മറ്റൊരു ടിക്കറ്റെടുത്ത് കഷ്ടപ്പെട്ടാണ് രാത്രിയാത്ര നടത്തിയത്.

   

ഇതോടെ ഗോപാല്‍ പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. പരാതി ബോധ്യപ്പെട്ട കോടതി യാത്രക്കാരനേറ്റ മന:പ്രയാസത്തിന് നഷ്ടപരിഹാരമായി 5,000 രൂപയും കോടതി ചെലവായി 2,000 രൂപയും നല്‍കണമെന്ന് വിധിക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.