2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു, ഞെട്ടലോടെ സുഹൃത്തുക്കള്‍, മരണം ഭാര്യയുമായി വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ

ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു, ഞെട്ടലോടെ സുഹൃത്തുക്കള്‍

മരണം ഭാര്യയുമായി വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ

 

തൃശൂര്‍: ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു. തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വിഷം കഴിച്ച നിലയിലാണ് കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മിസ്റ്റര്‍ കേരള ട്രാന്‍സ്മാന്‍ എന്ന രീതിയില്‍ സുപരിചിതനായിരുന്നു പ്രവീണ്‍. പാലക്കാട് നെന്മാറയാണ് സ്വദേശം.

 

ഞാനും എന്റെ ഭാര്യയും ബന്ധം വേര്‍പിരിഞ്ഞു എന്ന ഓണ്‍ലൈന്‍ ന്യൂസുകള്‍ ഒരുപാട് പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ തമ്മില്‍ ബന്ധം വേര്‍പിരിഞ്ഞിട്ടില്ല. ഞങ്ങള്‍ ഒരുമിച്ച് തന്നെ ആണ് താമസിക്കുന്നത്. ഞാന്‍ അങ്ങനെ ഒരു പോസ്റ്റ് ഇട്ടതും ഒരു മണിക്കൂറിനുള്ളില്‍ ഡിലീറ്റ് ചെയ്തതാണ് (ചില പ്രതേക സാഹചര്യത്തില്‍ അങ്ങനെ എഴുതേണ്ടി വന്നു.
അത് തീര്‍ത്തും വ്യക്തിപരമാണ്). ഇത്രക്കും കൊട്ടി ആഘോഷിക്കാന്‍ എന്താണ് ഉള്ളത് എന്നറിയില്ല. എന്തായാലും ഇനി ഞങ്ങള്‍ തമ്മില്‍ ബന്ധം വേര്‍പിരിഞ്ഞു എന്ന ന്യൂസ് പ്രചരിപ്പിക്കരുത്. ഞങ്ങള്‍ നല്ല രീതിക്ക് ജീവിച്ചു പൊക്കോട്ടെ…
മലയാള ന്യൂസ് പേജുകള്‍ ഇത്രക്കും അധഃപതിച്ചു പോയോ എന്നായിരുന്നു ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ കൂടിയാണ് പ്രവീണ്‍. പ്രവീണ്‍ നാഥും രിഷാന ഐഷുവും പ്രണയ ദിനത്തില്‍ വിവാഹിതരായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു വിവാഹം. ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുവരും വേര്‍പിരിയുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. അതേ സമയം പ്രവീണ്‍ തന്നെ ഈ വാര്‍ത്തകള്‍ നിഷേധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.