2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ട്രഷറി നിയന്ത്രണം: 182 കോടി രൂപയുടെ ബില്ലുകള്‍ കെട്ടിക്കിടക്കുന്നു

 
 
 
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിച്ച 6898 പദ്ധതികളുടെ 182.66 കോടി രൂപയുടെ ബില്ലുകള്‍ ട്രഷറി നിയന്ത്രണത്തില്‍ കെട്ടിക്കിടക്കുന്നു. ട്രഷറികളില്‍ വലിയ പദ്ധതികളുടെ ഫണ്ടുകള്‍ മാറി നല്‍കാതായതോടെയാണ് ബില്ലുകള്‍ കെട്ടിക്കിടക്കാന്‍ കാരണം. 
കൊവിഡിനെ തുടര്‍ന്ന് സര്‍ക്കാറിന്റെ ചെലവുചുരുക്കല്‍ ട്രഷറികളിലും നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച കരാറുകാരും ഇതോടെ പണം ലഭിക്കാതെ വെട്ടിലായി.
നടപ്പു സാമ്പത്തിക വര്‍ഷം 7212.83 കോടിയുടെ പദ്ധതികളാണ് തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്. ഇവയില്‍ 2222.10 കോടിയുടെ പദ്ധതികളാണ്(30.81 ശതമാനം) ഇതുവരെ പൂര്‍ത്തിയാക്കിയത്. ട്രഷറിയില്‍ കെട്ടിക്കിടക്കുന്ന ഫണ്ട് കൂടി ലഭ്യമായാല്‍ പദ്ധതി നിര്‍വഹണം 32.64 ശതമാനത്തിലെത്തും.പൂര്‍ത്തീകരിച്ച പദ്ധതികളുടെയും മെയിന്റനന്‍സ് ഗ്രാന്‍ഡും ഉള്‍പ്പടെയാണ് 182 കോടി രൂപയുടെ ബില്ലുകള്‍ ട്രഷറിയില്‍ കെട്ടിക്കിടക്കുന്നത്. 
 
 
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.