2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ട്രയംഫ് ബോണ്‍വില്‍ ടി100 വിപണിയില്‍

കൊച്ചി : കലാതീതമായ സ്റ്റൈലും നൂതന സൗകര്യങ്ങളും പുരുഷത്തത്തിന്റെ കരുത്തും സമന്വയിപ്പിച്ച ട്രയംഫ് ബോണ്‍വില്‍ ടി100 വിപണിയിലെത്തി.

ഡല്‍ഹി എക്‌സ് ഷോറൂം വില 7.7 ലക്ഷം രൂപ. 900 സിസി എന്‍ജിന്‍ ടി120-നേക്കാള്‍ ഭാരക്കുറവുള്ളതും കൈകാര്യം ചെയ്യാന്‍ എളുപ്പവും ആണ് ടി100 : 150-ലേറെ പുതുഘടകങ്ങളാണ് ടി100-ല്‍ ഉള്ളത്.

ബോണ്‍വില്‍ ഇതിഹാസമായ 59 മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ടി100-ന്റെ രൂപകല്‍പന: ഒപ്പം ടി120-ലെ സവിശേഷതകള്‍ നിലനിര്‍ത്തിയിട്ടുമുണ്ട്.

ടി100-ന്റെ ക്ലാസിക് രൂപത്തിന് മഡ്ഗാര്‍ഡ്, ഹാന്‍ഡില്‍ ബാര്‍, ഹെഡ്‌ലൈറ്റ് എന്നിവ പ്രത്യേക ചാരുത പകരുന്നു. കൊത്തിയെടുത്തതു പോലുള്ള 14.5 ലിറ്റര്‍ ഇന്ധന ടാങ്ക്, എന്‍ജിന്‍ പ്ലേറ്റ്, സുന്ദരമായ ട്വിന്‍ ക്ലോക്ക് എന്നിവയും ശ്രദ്ധേയമാണ്. വെള്ളയോടുകൂടിയ ഏജിയന്‍ ബ്ലൂ, ന്യൂ ഇംഗ്ലണ്ട് വൈറ്റില്‍ ഓറഞ്ച്, ജെറ്റ് ബ്ലാക് നിറങ്ങളില്‍ ലഭ്യം.

റൈഡ്-ബൈ വയര്‍, ആന്റി ലോക്കിംഗ് ബ്രേയ്ക്കിംഗ് സിസ്റ്റം, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ടോര്‍ക്ക് അസിസ്റ്റന്റ് ക്ലച്ച് എല്‍ഇഡി റിയര്‍ ലൈറ്റ്, യുഎസ്ബി എന്നിവയാണ് മറ്റ് ഘടകങ്ങള്‍. ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഓഡോ മീറ്റര്‍, ട്രിപ് സെറ്റിങ്ങ്, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍, റേഞ്ച് ടു എംപ്റ്റി, ഫ്യുവല്‍ ലെവല്‍ എന്നിവയും ശ്രദ്ധേയങ്ങളാണ്.

മറ്റൊരു ബോണ്‍വില്‍ സവിശേഷതയാണ് കട്ടിംഗ് എഡ്ജ് ലിക്വിഡ് കൂളിംഗ് സിസ്റ്റം, ഇത് ഇന്ധന ബഹിര്‍ഗമനം നിയന്ത്രിച്ച് ഇന്ധന ക്ഷമത 29 ശതമാനം വരെ ഉയര്‍ത്തുന്നു. 16000 കി മീ വരെയാണ് ബോണ്‍വില്ലിന്റെ സര്‍വ്വീസ് കാലാവധി.

ക്ലാസിക്ക് മോട്ടോര്‍ സൈക്കിളുകളുടെ വളര്‍ന്നു വരുന്ന വലിയൊരു വിപണിയാണ് ഇന്ത്യയെന്ന് ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടറായ വിമല്‍ സുബ്ലി പറഞ്ഞു. കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ 1250 ഓളം പേരാണ് ട്രയംഫ് ക്ലാസിക്ക് ശ്രേണി ബൈക്കുകള്‍ സ്വന്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.