
2018 ട്രയംഫ് ടൈഗര്‍ 1200 ഇന്ത്യയില്‍ പുറത്തിറങ്ങി. 17 ലക്ഷം രൂപയാണ് പുതിയ ട്രയംഫ് ടൈഗര്‍ 1200 യുടെ എക്സ്ഷോറൂം വില. ജെറ്റ് ബ്ലാക്ക്, ക്രിസ്റ്റല്‍ വൈറ്റ്, മാറ്റ് കാക്കി എന്നീ മൂന്ന് നിറങ്ങളിലാണ് ബൈക്ക് എത്തുന്നത്. മിഡ് വേരിയന്റ് Xcx ല്‍ മാത്രമാണ് ട്രയംഫ് ടൈഗര്‍ 1200 ലഭ്യമാവുക.
അഞ്ചു ഇഞ്ച് പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ട്രയംഫ് ടൈഗര്‍ 1200 യുടെ പ്രധാന ആകര്‍ഷണം. ബാക്ക്ലിറ്റ് സ്വിച്ച്ഗിയര്‍, പൂര്‍ണ എല്‍ഇഡി ലൈറ്റുകള്‍, കീലെസ് ഇഗ്നീഷന്‍,അഡാപ്റ്റീവ് കോര്‍ണറിംഗ് ലൈറ്റുകളും, പരിഷ്കരിച്ച ക്രൂയിസ് കണ്ട്രോള് ഫീച്ചറും പുതിയ ട്രയംഫ് ടൈഗര്‍ 1200 ന്റെ സവിശേഷതകളാണ്.
ബിഎംഡബ്ല്യു R 1200 GS, വരാനുള്ള പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 എന്നിവരാണ് വിപണിയില്‍ 2018 ട്രയംഫ് ടൈഗര്‍ 1200 യുടെ പ്രധാന എതിരാളികള്‍.