2021 March 06 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ട്രക്കര്‍ ടെമ്പോ തൊഴിലാളികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന്

നെയ്യാറ്റിന്‍കര: ട്രക്കര്‍ ടേമ്പോ തൊഴിലാളികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് തൊഴിലാളി യൂണിയന്‍. അടിക്കടിയുണ്ടാക്കുന്ന ആര്‍.ടി.ഒ, പരിശോധനക്കും സ്വന്തമായി തൊഴില്‍ ചെയ്ത ജീവിക്കുവാന്‍ അനുവദിക്കാത്തതിലും പ്രതിഷേധിച്ച് ഈ വരുന്ന പാര്‍ലമെന്റ് തിരത്തെടുപ്പ് ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പുമായി ട്രക്കര്‍ ,ടെമ്പോ തൊഴിലളികള്‍ രംഗത്തെത്തി.  നെയ്യാറ്റിന്‍കരയില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന എല്ലാ ട്രക്കറുകളിലും ടെമ്പോക്കിലും കഴിഞദിവസങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ജില്ലയില്‍ ആകെ ഒരു ലക്ഷത്തിലധികം തൊഴിലാളികള്‍ ഉണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു.ഇക്കുറി ഇവരുടെ വിട്ടുക്കാരെയും പ്രതിക്ഷേധത്തില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണം നടത്തുമെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറയുന്നു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.