2021 January 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ട്രംപിന്‍റെ ഉത്തരവ് യു.എസ് ഫെഡറല്‍ കോടതി ഭാഗികമായി സ്‌റ്റേ ചെയ്തു

  • യു.എസിലുള്ളവർക്ക് തുടരാം
  • സാധുവായ വിസയുള്ളവരെ തടയില്ല

ന്യൂയോര്‍ക്ക്: ഏഴ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പ്രവേശനം നിഷേധിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ഫെഡറല്‍ ജഡ്ജ് ഭാഗിക സ്റ്റേ നല്‍കി. സാധുവായ വിസയുമായി അമേരിക്കയിലെത്തിയവര്‍ക്ക് രാജ്യത്ത് തുടരാമെന്നാണ് വിധി.

കഴിഞ്ഞ ദിവസം ട്രംപിന്റെ വിധി വന്നയുടന്‍ തന്നെ വിമാനത്താവളത്തില്‍ ആളുകളെ തടയുകയും പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. ഈ വിധി വന്നതോടെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച 200 ഓളം പേര്‍ക്ക് അമേരിക്കയില്‍ തുടരാന്‍ കഴിയും. വിമാനത്താവളത്തില്‍ ആളുകളെ തടഞ്ഞതോടെ ട്രംപിനെതിരെ ആളുകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

ഭീകരതയെ നേരിടാനായാണ് ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നായിരുന്നു ട്രംപിന്റെ ഉത്തരവില്‍ പറഞ്ഞിരുന്നത്.

ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് ട്രംപ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കി. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിയിട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.