2023 January 29 Sunday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

ട്രംപിന്റെ വംശവെറിക്കെതിരേ ശബ്ദിച്ച നാലു വനിതകള്‍ക്ക് അനായാസ വിജയം

 

വാഷിങ്ടണ്‍: അമേരിക്കയില്‍ വംശവെറി ഉയര്‍ത്തി രംഗത്തുവന്ന ട്രംപിന്റെ നടപടിക്കെതിരേ സോഷ്യല്‍ മീഡിയയിലും മറ്റും ശബ്ദമുയര്‍ത്തിയ ദ്വി സ്‌ക്വാഡ് എന്ന പേരില്‍ അറിയപ്പെടുന്ന നാലു വനിതകള്‍ക്ക് യു.എസ് തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം. അറബ് വംശജര്‍ കൂടി ഉള്‍പ്പെട്ട ഈ നാലംഗ സംഘത്തിനെതിരേ ട്രംപ് കടുത്ത വംശീയ ആക്രമണമാണ് നടത്തിയത്. ഇന്നലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഇവര്‍ ഉജ്ജ്വല വിജയം നേടി വീണ്ടും ജനപ്രതിനിധി സഭയിലെത്തി.
ട്രംപിന്റെ വംശീയ ആക്രമണത്തിന് ഇരയായ ഇല്‍ഹാന്‍ ഉമര്‍ (മിന്നിസോട്ട) , റാഷിദ തലൈബ് (മിഷിഗണ്‍), അലക്‌സാന്‍ഡ്രിയ ഒകാസിയോ (ന്യൂയോര്‍ക്ക്), അയാന പ്രിസ്‌ലി (മസാചുസെറ്റ്‌സ്) എന്നിവരാണ് വിജയക്കൊടി പാറിച്ചത്.
38 കാരിയായ ഇല്‍ഹാന്‍ ഉമര്‍ മിന്നിസോട്ടയില്‍ ട്രംപിന്റെ അടുത്ത അനുയായിയായ ലാസി ജോണ്‍സണെയാണ് പരാജയപ്പെടുത്തിയത്. ട്രംപിന്റെ പാര്‍ട്ടിക്ക് വേണ്ടി ധനസഹായം ചെയ്യുന്നത് ലാസിയാണ്. ലാസിക്ക് വേണ്ടിയാണ് ട്രംപ് ഇല്‍ഹാന്‍ ഉമറിനെ വംശീയമായി നേരിട്ടത്. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സൊമാലിയയില്‍ നിന്ന് അഭയാര്‍ഥിയായാണ് ഇല്‍ഹാന്‍ യു.എസിലെത്തിയത്. 1997 ല്‍ മിനിയപൊളിസില്‍ സ്ഥിരതാമസമാക്കി. മൂന്നു കുട്ടികളുടെ മാതാവണ്. യു.എസ് ജനപ്രതിനിധി സഭയില്‍ ആദ്യം തെരഞ്ഞെടുക്കപ്പെടുന്ന മുസ്‌ലിം വനിതകളില്‍ ഒരാളാണ് ഇവര്‍. സ്വന്തമായി രാജ്യം പോലുമില്ലാത്തള്‍ സഹോദരനെ കല്യാണം കഴിച്ചെന്ന രേഖയുണ്ടാക്കി അമേരിക്കയിലേക്ക് കുടിയേറിയെന്നാണ് ഇല്‍ഹാനെ ട്രംപ് അധിക്ഷേപിച്ചത്. പ്രചാരണത്തിനിടെയും ഇവര്‍ അമേരിക്കക്കാരിയല്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. നാലു പേര്‍ക്കെതിരേയും ട്രംപ് ഇത്തരം അധിക്ഷേപം നടത്തി. സംഭവത്തില്‍ യു.എസ് കോണ്‍ഗ്രസ് ഇടപെടുകയും ചെയ്തു. ഇതിനു പിന്നാലെ ജനപ്രതിനിധി സഭ ട്രംപിനെതിരേ പ്രമേയം പാസാക്കി. എന്നാല്‍ വംശീയതക്കെതിരേയും ഇസ്‌ലാമോഫോബിയക്കെതിരേയും ദ്വി സ്‌ക്വാഡ് അംഗങ്ങള്‍ ശബ്ദമുയര്‍ത്തി.
അലക്‌സാന്‍ഡ്രിയ 60 കാരനായ കത്തോലിക് ഹൈസ്‌കൂള്‍ അധ്യാപകനായ റിപ്പബ്ലിക്കന്‍ നേതാവിനെയാണ് ന്യൂയോര്‍ക്കില്‍ പരാജയപ്പെടുത്തിയത്. 10 ദശലക്ഷം യു.എസ് ഡോളറാണ് ഇദ്ദേഹം പ്രചാരണത്തിന് പൊടിച്ചത്. ഫലം പുറത്തുവന്നപ്പോള്‍ തൊഴിലാളികള്‍ക്ക് വേണ്ടി വീണ്ടും പോരാടുമെന്നും ഒരിക്കല്‍ കൂടി വിജയിപ്പിച്ചതിന് നന്ദി പറയുന്നതായും അവര്‍ പ്രതികരിച്ചു. 31 കാരിയായ ഇവര്‍ ന്യൂയോര്‍ക്കിലെ അഭിഭാഷകയാണ്. മിഷിഗണില്‍ റാഷിദ താലിബ് ഡേവിഡ് ഡ്യുഡനോഫര്‍ എന്നയാളെയാണ് പരാജയപ്പെടുത്തിയത്. ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യ ഫലസ്തീനിയന്‍ വംശജയാണിവര്‍. 14 അംഗ കുടുംബത്തിനെ ഇളയവളാണ് റാഷിദയെന്ന് ബി.ബി.സി പറയുന്നു. അഭിഭാഷകയായി പ്രവര്‍ത്തിക്കുന്നു. ഇവര്‍ നേരത്തെ ട്രംപിന്റെ ഇംപീച്ച്‌മെന്റ് ആവശ്യം ഉന്നയിച്ചിരുന്നു.
അയാന പ്രിസ്‌ലി സ്വതന്ത്ര സ്ഥനാര്‍ഥിയായ റോയ് ഓവെന്‍സിനെയാണ് പരാജയപ്പെടുത്തിയത്. ഇദ്ദേഹം പാസ്റ്ററാണ്. യു.എസ് ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ വംശജയാണ്. ഗര്‍ഭച്ഛിദ്ര വിഷയത്തില്‍ ജനശ്രദ്ധ നേടിയ അഭിഭാഷകയാണ്. ലൈംഗിക പീഡനത്തിന് ഇരയായവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും ഇവര്‍ വാദിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News