
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗത്തെ പട്ടി കുരയ്ക്കുന്നതിനോട് ഉപമിച്ച് ഉത്തര കൊറിയ. യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാനെത്തിയ ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റിയോങ് ഹോയാണ് മാധ്യമപ്രവര്‍ത്തകരോട് ഇത്തരത്തില്‍ പ്രതികരിച്ചത്.
പ്രകോപനം തുടര്‍ന്നാല്‍ ഉത്തരകൊറിയയെ ഇല്ലാതാക്കുമെന്ന ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടി നല്‍കുകയായിരുന്നു റിയോങ്.
പട്ടി കുരച്ചുകൊണ്ടിരുന്നാലും പരേഡ് നടക്കും. അങ്ങനെ കുരച്ചുകൊണ്ട് ഞങ്ങളെ പേടിപ്പിക്കാമെന്നാണ് കരുതുന്നതെങ്കില്‍ അത് ട്രംപിന്റെ സ്വപ്നം മാത്രമാണെന്നും റിയോങ് പറഞ്ഞു.
കിം ജോങ് ഉന്നിനെ റോക്കറ്റ് മനുഷ്യന് എന്ന് വിശേഷിപ്പിച്ച ട്രംപിനോട് സഹതാപമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.