2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ട്രംപിന്റെ തെറ്റായ പ്രഖ്യാപനം: ഇടപെട്ട് ഫേസ്ബുക്കും ട്വിറ്ററും

 

വാഷിങ്ടണ്‍: വോട്ടെണ്ണിത്തീരും മുന്‍പേ സ്വയം വിജയപ്രഖ്യാപനം നടത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരേ സോഷ്യല്‍ മീഡിയ കമ്പനികളും. ട്വിറ്ററിലൂടെയാണ് ട്രംപ് വിജയ പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് തെറ്റായ വിവരമാണ് ട്രംപ് നല്‍കുന്നതെന്ന് ഫേസ്ബുക്കും ട്വിറ്ററും അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്കൊപ്പം ചേര്‍ക്കാന്‍ തുടങ്ങി.യു.എസ് ഇലക്ഷന്‍ ഫല പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവിടും വരെയുള്ള ഇത്തരം പോസ്റ്റുകള്‍ കരുതണമെന്ന് ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ നല്‍കി. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന ട്രംപിന്റെ ട്വീറ്റിനൊപ്പം പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണിതെന്ന് ട്വിറ്റര്‍ ഒപ്പം നോട്ടിഫിക്കേഷനായി നല്‍കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.