2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ടോള്‍ പ്ലാസയില്‍ സൈന്യം: മമതയും ഗവര്‍ണറും നേര്‍ക്കുനേര്‍

കൊല്‍ക്കൊത്ത: ടോള്‍ പ്ലാസയില്‍ സൈന്യത്തെ വിന്യസിച്ച നടപടിയില്‍ പ്രതിഷേധിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി. സൈന്യം പോലെ ഉത്തരവാദിത്വമുള്ള ഏജന്‍സികള്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നത് വളരെ ആലോചിച്ചുവേണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

എന്നാല്‍ ഗവര്‍ണര്‍ക്ക് കേന്ദ്രത്തിന്റെ സ്വരമാണെന്നും പ്രസ്താവന നടത്തുന്നതിനു മുന്‍പ് വിശദാംശങ്ങള്‍ ഗവര്‍ണര്‍ പഠിക്കണമെന്നും മമതയും പ്രതികരിച്ചു.

ഇതോടെ ടോള്‍ പ്ലാസയില്‍ സൈന്യത്തെ വിന്യസിച്ചതു സംബന്ധിച്ച വിവാദം മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്.

സൈന്യത്തെ വിന്യസിച്ചതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാത്രിയാണ് മമത സമരം ആരംഭിച്ചത്. 30 മണിക്കൂറിലധികം നീണ്ട പ്രതിഷേധം കഴിഞ്ഞ ദിവസം വൈകീട്ടാണ് മമത അവസാനിപ്പിച്ചത്. സെക്രട്ടറിയേറ്റിലെ ഓഫിസില്‍ ഒരു രാത്രിയും പകലും ചെലവഴിച്ചായിരുന്നു മമതയുടെ പ്രതിഷേധം.

സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാതെ സെക്രട്ടറിയേറ്റിലെ ഓഫിസ് വിട്ടുപോകില്ലെന്ന് അവര്‍ പറഞ്ഞു. താന്‍ ജനാധിപത്യത്തിന് കാവലിരിക്കുകയാണെന്നും നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെയുള്ള പ്രതികാര നടപടികളാണ് അരങ്ങേറുന്നതെന്നും മമത പ്രതികരിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.