2021 December 06 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ടെസ്റ്റ് ബൗളര്‍മാരില്‍ ആന്‍ഡേഴ്‌സന്‍ ഒന്നാമന്‍

ദുബൈ:  ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സന്‍ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങില്‍ ഒന്നാമത്തെത്തി. ശ്രീലങ്കക്കെതിരെ കഴിഞ്ഞ ദിവസം അവസാനിച്ച രണ്ടാം ടെസ്റ്റില്‍ എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയാണ് ആന്‍ഡേഴ്‌സന്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയത്. സഹതാരം സ്റ്റുവര്‍ട്ട് ബ്രോഡിനെയാണ് ആന്‍ഡേഴ്‌സന്‍ മറികടന്നത്.
ബ്രോഡ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടപ്പോള്‍ ഇന്ത്യയുടെ ആര്‍. അശ്വിനാണ് രണ്ടാം സ്ഥാനത്ത്. ശ്രീലങ്കക്കെതിരായ രണ്ടു ക്രിക്കറ്റ് ടെസ്റ്റുകളില്‍ നിന്നായി 18 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സന്‍ കൊയ്തത്.കരിയറില്‍ ആദ്യമായാണ് ആന്‍ഡേഴ്‌സന്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.