2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ടി.പി രഹ്‌നേഷ് ജംഷഡ്പുര്‍ എഫ്.സിയില്‍

കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കീപ്പറായിരുന്ന ടി.പി രഹ്‌നേഷ് പുതിയ സീസണില്‍ ജംഷഡ്പുര്‍ എഫ്.സിക്കായി കളിക്കും. ജംഷഡ്പുരുമായി ഒരു വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. അവസാന സീസണില്‍ ഭൂരിപക്ഷം മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ വല കാത്ത താരമാണ് രഹ്‌നേഷ്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡില്‍ നിന്നായിരുന്നു ടി.പി രഹ്നേഷ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് കഴിഞ്ഞ വര്‍ഷം വന്നത്. വിവാ കേരളയിലൂടെയായിയിരുന്നു ദേശീയ ഫുട്‌ബോളിലേക്ക് രഹ്നേഷ് എത്തിയിരുന്നത്. ഷില്ലോങ്ങ് ലജോങ്, ഒ.എന്‍.ജി.സി എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും കോഴിക്കോട് സ്വദേശിയായ രഹ്നേശ് കളിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.