ന്യൂയോര്‍ക്ക്: ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വരാനിരുന്ന ജനപ്രിയ ചൈനീസ് വിഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക്ടോകിനുള്ള ഡൗണ്‍ലോഡിങ് വിലക്ക് ഈ മാസം 27 വരെ നീട്ടിവയ്ക്കുന്നതായി യു.എസ്. ‘സമീപകാലത്തെ ചില നല്ല സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ്’ ഈ തീരുമാനമെന്ന് യു.എസ് വാണിജ്യ വകുപ്പ് വ്യക്തമാക്കി.
ചൈനീസ് ഉടമസ്ഥതയിലുള്ള ടിക്ടോകിന്റെ യു.എസിലെ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ ഒറാക്കിളിനെ സാങ്കേതിക പങ്കാളിയായും വാള്‍മാര്‍ട്ടിനെ ബിസിനസ് പങ്കാളിയായും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍ദിഷ്ട കരാര്‍ ടിക്ടോക് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വാണിജ്യ വകുപ്പ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തിന് പ്രസിഡന്റ് ട്രംപ് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തേ, അമേരിക്കയില്‍ ആപ്പ് നിരോധനം നടപ്പാക്കുന്നതില്‍ നിന്ന് ട്രംപ് സര്‍ക്കാരിനെ തടയണമെന്നാവശ്യപ്പെട്ട് ടിക്ടോക് കോടതിയെ സമീപിച്ചിരുന്നു. വിലക്ക് ചോദ്യം ചെയ്ത് ടിക്ടോകും മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് ലിമിറ്റഡും വാഷിങ്ടണ്‍ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. സെപ്റ്റംബര്‍ 20 മുതല്‍ ചൈനീസ് ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വിചാറ്റ്, ടിക്ടോക് എന്നീ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് യു.എസ് വാണിജ്യ വകുപ്പ് വെള്ളിയാഴ്ചയാണ് നിരോധനം പ്രഖ്യാപിച്ചത്.
അതേസമയം രാഷ്ട്രീയ കാരണങ്ങളാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ടിക്ടോകും ബൈറ്റ്ഡാന്‍സും പരാതിയില്‍ ആരോപിച്ചു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം പ്രതിദിനം വഷളാകുന്നതിനിടയിലാണ് യു.എസ് വാണിജ്യ വകുപ്പ് ടിക്ടോകിനെ ബ്ലോക്ക് ചെയ്യുന്നത്. അമേരിക്കയില്‍ ഒരുകോടിയിലധികം ഉപയോക്താക്കളാണ് ടിക്ടോകിന് ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.