
ഒസ്മാനാബാദ്: യാത്രാവിലക്കിനെത്തുടര്‍ന്ന് ശിവസേനാ എം.പി രവീന്ദ്ര ഗെയ്ക് വാദ് ഡല്‍ഹിയിലേക്ക് യാത്ര ചെയ്തത് കാറില്‍. പാര്‍ലമെന്റില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് കാറില്‍ സഞ്ചരിച്ചത്. നീണ്ട യാത്രകാരണം ഇന്നലെ അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിരുന്നില്ല. ഇന്ന് സഭയില്‍ ഹാജരാകുമെന്നും ഇതിന് പാര്‍ട്ടി അനുവാദം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.