2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഞങ്ങള്‍ക്ക് പ്രായമൊരു പ്രശ്‌നമേയല്ല

 

ടോക്കിയോ: വനിതകളുടെ സ്‌കേറ്റ്‌ബോര്‍ഡിങ് മത്സരഫലം പുറത്തുവന്നപ്പോള്‍ കണ്ടുനിന്നവരെല്ലാം ഞെട്ടി. ഒരു നിമിഷം ഇത് കുട്ടികളുടെ ഒളിംപിക്‌സാണോ എന്ന് തോന്നി. ഒളിംപിക്‌സില്‍ പുതുതായി ഉള്‍പ്പെടുത്തി സ്‌കേറ്റ്‌ബോര്‍ഡിങ്ങില്‍ മൂന്നു മെഡലും സ്വന്തമാക്കിയത് സ്‌കൂള്‍ കുട്ടികള്‍.
ഒളിംപിക്‌സിനെ ആശ്ചര്യത്തോടെയും വിസ്മയത്തോടെയും കാണുന്ന പ്രായത്തില്‍ ആദ്യ രണ്ടു സ്ഥാനവും നേടിയിരിക്കുകയാണ് ജപ്പാന്‍ താരം മോമിജി നിഷിയയും ബ്രസീല്‍ താരം റെയ്‌സ ലീലും. ഇരുവര്‍ക്കും പ്രായം 13. പിന്നാലെ വെങ്കല മെഡല്‍ നേടിയ ജപ്പാന്റെ തന്നെ ഫ്യൂന നകായാമയ്ക്കും പ്രായം അധികമില്ല. 16 വയസ് മാത്രം! 13 വര്‍ഷവും 330 ദിവസവുമാണ് മോമിജി നിഷിയയുടെ പ്രായം. ഒളിംപിക്‌സില്‍ വ്യക്തിഗത വിഭാഗത്തില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് നിഷിയ. 1936ല്‍ ബെര്‍ലിന്‍ ഒളിംപിക്‌സില്‍ സ്പ്രിങ്‌ബോര്‍ഡില്‍ സ്വര്‍ണം നേടിയ യു.എസ് താരം മര്‍ജോറി ഗെസ്ട്രിങ്ങാണ് ഇക്കാര്യത്തില്‍ ഒന്നാമത്. അന്ന് 13 വര്‍ഷവും 268 ദിവസവുമായിരുന്നു മര്‍ജോറിയുടെ പ്രായം. വ്യക്തിഗത ഇനത്തില്‍ ഒളിംപിക് മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് വെള്ളി നേടിയ റെയ്‌സയും സ്വന്തമാക്കി. 13 വര്‍ഷവും 203 ദിവസവുമാണ് റെയ്‌സയുടെ പ്രായം. നേരത്തേ ഈ ഇനത്തിന്റെ പുരുഷ വിഭാഗത്തില്‍ സ്വര്‍ണം നേടി ആതിഥേയ രാജ്യക്കാരനായ യൂട്ടോ ഹോറിഗോമി കരുത്ത് കാട്ടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.