
മുംബൈ: ഇന്ത്യന്‍ ഒളിംപിക് ഹോക്കി താരം ജോ ആന്‍ഡിക് അന്തരിച്ചു. അദ്ദേഹത്തിന് 90 വയസായിരുന്നു. അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1960ലെ റോം ഒളിംപിക്സില്‍ വെള്ളി നേടിയ ടീമിലംഗമായിരുന്നു. ഒളിംപിക് ടീമില്‍ സെന്റര്‍ ഹാഫായിരുന്നു ജോ. അതേസമയം രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടും ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിന് അവഗണനയാണ് ലഭിച്ചത്. അവസാന കാലത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും അദ്ദേഹത്തിന് ആരും ചികിത്സാ സഹായം നല്‍കിയില്ലെന്നും ജോയുടെ മകന് വില്യം പറഞ്ഞു.