2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജോസ് മുന്നണി വിട്ടതുകൊണ്ട് യു.ഡി.എഫിന് ഒന്നും സംഭവിക്കില്ല: മുല്ലപ്പള്ളി

തിരുവനന്തപുരം: ജോസ് കെ. മാണി മുന്നണി വിട്ടതുകൊണ്ട് യു.ഡി.എഫിന് ഒന്നും സംഭവിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജോസ് കെ. മാണിയുടെ എല്‍.ഡി.എഫ് പ്രവേശനത്തെക്കുറിച്ച് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്‍ അധാര്‍മിക രാഷ്ട്രീയത്തിന്റെ തലപ്പത്ത് നില്‍ക്കുന്ന നേതാവാണ്. ആരെയും അദ്ദേഹം സ്വീകരിക്കും, എന്തും പറയും, തരാതരം പറഞ്ഞ വാക്കുകള്‍ മാറ്റിപ്പറയുന്ന കാര്യത്തില്‍ ഒരു മടിയുമില്ലാത്ത നേതാവാണ്. കെ.എം മാണി കൈക്കൂലിക്കാരനാണെന്ന് തങ്ങള്‍ക്ക് ഇതുവരെയും ബോധ്യപ്പെട്ടിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
മാണിസാര്‍ അഴിമതിക്കാരനാണെന്നും ബജറ്റ് അവതരിപ്പിക്കാന്‍ അവകാശമില്ലെന്നും പറഞ്ഞവരാണ് ഇടതുപക്ഷമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.