2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജോസ് കെ. മാണിയെ കൂടെ നിര്‍ത്തണമായിരുന്നു: കെ. മുരളീധരന്‍

കോഴിക്കോട്: കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം യു.ഡി.എഫ് വിട്ടത് നടക്കാന്‍ പാടില്ലാത്തതായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി.
രണ്ടു കൂട്ടരും ചില്ലറ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതായിരുന്നു. കേവലം ജില്ലാ പഞ്ചായത്ത് സീറ്റിന്റെ പേരിലാണ് മുന്നണിക്കു പുറത്തുപോയത്. കൂടുതല്‍ കക്ഷികള്‍ മുന്നണി വിട്ടുപോകുന്നത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കെ.എം മാണിയും ആര്‍. ബാലകൃഷ്ണപിള്ളയും വീരേന്ദ്രകുമാറുമെല്ലാം ചേര്‍ന്നതായിരുന്നു പ്രബലമായ യു.ഡി.എഫ്. പലപ്പോഴും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടാകുന്നു. ചര്‍ച്ച ചെയ്താല്‍ തീരുന്ന പ്രശ്‌നമേ അവര്‍ക്കെല്ലാം ഉണ്ടായിരുന്നുള്ളൂ എന്നാണ് തനിക്കു തോന്നുന്നത്. കെ. കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ടുപോയിട്ടില്ല. അദ്ദേഹം കൂടുതല്‍ ആള്‍ക്കാരെ എടുത്തിട്ടേ ഉള്ളൂ. അധികാരത്തുടര്‍ച്ചയ്ക്കു വേണ്ടി എന്തു വൃത്തികേടും ചെയ്യാന്‍ മടിക്കാത്ത മുന്നണിയാണ് ഇടതുമുന്നണി. ഇന്നലെ വരെ മാണിസാറിനെക്കുറിച്ച് പറഞ്ഞതൊക്കെ അവര്‍ വിഴുങ്ങിയെന്നും മുരളീധരന്‍ പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News