
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാളെ പൊലിസ് അറസ്റ്റുചെയ്തു. തട്ടിപ്പ് നടത്തിയ പ്രമോദ് ചന്ദ്രനെയാണ് വലിയതുറ പൊലിസ് അറസ്റ്റ് ചെയ്തത്. ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിച്ച് ജോലി അന്വേഷിക്കുന്ന ചെറുപ്പക്കാരെ കണ്ടെത്തി ജോലി വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കി കടന്നു കളയുകയാണ് പതിവ്. പല ചെറുപ്പക്കാര്‍ക്കും എയര്‍പോര്‍ട്ടില്‍ ഡ്രൈവര്‍, സൂപ്പര്‍ വൈസര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ വിശ്വസിപ്പിച്ചിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ വിശ്വാസ്യത തോന്നിയ നിരവധി പേര് ജോലിക്കായി സമീപിച്ചു. ഇവരില്‍നിന്നും യൂണിഫോം,ബോണ്ട് എന്നിവയ്ക്കായി 15000 രൂപ വീതം വാങ്ങിയ ശേഷം ഇയാള്‍ കടന്നു കളയുകയായിരുന്നു. തട്ടിപ്പിനിരായായ ശ്രീജുവിന്റെ പരാതിയില്‍ വലിയതുറ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ശംഖുമുഖം എ.സി.പി ആര്. ഇളങ്കോയുടെ നിര്‍ദ്ദേശപ്രകാരം വലിയതുറ ഇന്‍സ്പെക്ടര്‍ എ.കെ ഷെറി, എസ്.ഐമാരായ ശ്യാംരാജ് ജെ നായര്‍, അശോകന്നായര്, എ.എസ്.ഐ ഇമാമുദ്ദീന്‍ സി.പി.ഒ മാരായ വിനോദ്,ബിനു, സാബു, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.