2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ജൈവപച്ചക്കറികള്‍ക്കു വിലയും വിപണന മാര്‍ഗവുമില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍

മുഹമ്മ: അമിത ചൂടിനെപ്പോലും വകവയ്ക്കാതെ പച്ചക്കറിക്കൃഷി നടത്തിയ ജൈവകര്‍ഷകര്‍ പ്രതിസന്ധിയില്‍. പച്ചക്കറികള്‍ക്കു വിലയും വിപണന മാര്‍ഗ്ഗവുമില്ലാത്തതാണ് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നത്. കഞ്ഞിക്കുഴിയിലെ നിരവധി കര്‍ഷകരാണ് പ്രതിസന്ധി നേരിടുന്നത്. മകരക്കൊയ്ത്തിന് ശേഷം പാടത്ത് പച്ചക്കറിക്കൃഷി വ്യാപകമായി ഇറക്കിയിരുന്നു. കടുത്ത വേനല്‍ച്ചൂടിനെപ്പോലും അവഗണിച്ചാണ് പലരും പച്ചക്കറികള്‍ വിളയിച്ചത്.
പച്ചക്കറികള്‍ വിളവെടുപ്പിന് പാകമായപ്പോഴേക്കും വിപണിയില്‍ വേണ്ട വിലയില്ലാതായി. വിലയില്ലാതായതോടെ കഞ്ഞിക്കുഴി നൂറ്റുപാറ പാടത്ത് വെള്ളരി, മത്തന്‍, ഇളവന്‍, വെണ്ട എന്നിവ വിളവെടുക്കാതെ കിടക്കുകയാണ്. വിളവെത്തിയ പച്ചക്കറികള്‍ നശിക്കാനും തുടങ്ങി. വെള്ളരിക്ക് പത്ത് രൂപ പോലും ലഭിക്കാത്ത അവസ്ഥയാണ്. കഞ്ഞിക്കുഴി പഞ്ചായത്തില്‍ നിന്ന് ലഭ്യമാക്കിയ വിത്ത് ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. എന്നാല്‍ പച്ചക്കറികള്‍ സംഭരിക്കാനോ വിപണി കണ്ടെത്താനോ വേണ്ട നടപടി സ്വീകരിച്ചിട്ടില്ല.  കഞ്ഞിക്കുഴിയില്‍ പച്ചക്കറി സംഭരണ കേന്ദ്രമായ പി ഡി എസ് ഉണ്ടെങ്കിലും കര്‍ഷകരില്‍ നിന്ന് ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. ജൈവ പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുമെന്ന് പ്രഖ്യാപിച്ച ഹോര്‍ട്ടികോര്‍പ്പ് ഈ വഴിയ്ക്ക് പോലും വന്നിട്ടില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. ജൈവ പച്ചക്കറികള്‍ പാടശേഖരങ്ങളില്‍ നേരിട്ടെത്തി ചുരുക്കം ആളുകള്‍ മാത്രമാണ് വാങ്ങുന്നത്. ആവശ്യക്കാരില്ലാതിനാല്‍ പച്ചക്കറികള്‍ പാടശേഖരങ്ങളില്‍ കിടന്ന് ചീഞ്ഞ് നശിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.