2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജെ.ജെ ചെന്നൈയിന്‍ എഫ്.സി വിട്ടു

ചെന്നൈ: ചെന്നൈയിന്‍ എഫ്.സി താരമായിരുന്ന ജെജെ ക്ലബ് വിടുന്നതായി അറിയിച്ചു. ചെന്നൈയിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് ജെജെ. ചെന്നൈയിനു വേണ്ടി 76 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ഐ.എസ്.എല്‍ കിരീടങ്ങളും ടീമിനൊപ്പം നേടിയിരുന്നു. 25 ഗോളുകള്‍ താരം ചെന്നൈയിനു വേണ്ടി നേടിയിട്ടുണ്ട്. പരുക്ക് കാരണം അവസാന രണ്ടു സീസണുകളില്‍ ജെജെയുടെ സേവനം അധികം ചെന്നൈയിന് ലഭിച്ചിരുന്നില്ല. എവിടേക്കാകും ജെജെ പോവുക എന്ന് വ്യക്തമല്ല. നാലു ഐ.എസ്.എല്‍ ക്ലബുകളാണ് ജെജെയെ സ്വന്തമാക്കാനായി ഇപ്പോള്‍ രംഗത്തുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്.സി, ഒഡീഷ എഫ്.സി, ജംഷദ്പുര്‍ എഫ്.സി എന്നീ ക്ലബുകളും ജെജെയ്ക്കായി രംഗത്തുണ്ട്. ചെന്നൈയിനില്‍ തനിക്ക് ലഭിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി പറയുന്നതായി ജെജെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.