2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജെ.ഇ.ഇ മെയിന്‍ 2020: അപേക്ഷകളിലെ തെറ്റുകള്‍ തിരുത്താം

 

ഐ.ഐ.ടി പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിന്‍ 2020 ലേയ്ക്കുള്ള പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകളിലെ തെറ്റുകള്‍ തിരുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം. ഈ മാസം 20 വരെ ംംം.ഷലലാമശി.ിമേ.ിശര.ശി എന്ന വെബ്‌സൈറ്റിലാണ് തെറ്റുകള്‍ തിരുത്താം.
അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനായുള്ള അധിക ഫീസ് ഓണ്‍ ലൈനായി അടയ്ക്കണം. ജനുവരി ആറ് മുതല്‍ 11 വരെയാണ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടക്കുക.
ഐ.ഐ.ടിയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജെ.ഇ.ഇ. മെയിന്‍ ആദ്യ പേപ്പര്‍ എഴുതണം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി), കേന്ദ്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങള്‍ എന്നിവയിലെ ബി.ഇ., ബി.ടെക്., ബി.ആര്‍ക്, ബി.പ്ലാനിങ് പ്രവേശനം ജെ.ഇ.ഇ. സ്‌കോര്‍ അടിസ്ഥാനമാക്കിയാണ്. വര്‍ഷത്തില്‍ രണ്ടുതവണയാണ് ജെ.ഇ.ഇ. മെയിന്‍ പരീക്ഷ നടക്കുന്നത്.
രണ്ടാം പരീക്ഷ 2020 ഏപ്രില്‍ മൂന്നു മുതല്‍ ഒന്‍പതുവരെ നടക്കും. ഇതിനുള്ള രജിസ്‌ട്രേഷന്‍ ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് ഏഴുവരെ നടത്താം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News