
രജിസ്ട്രേഷന് ഡിസംബറില്‍
ജോയിന്റെ എന്‍ട്രന്‍സ് എക്സാം (ജെ.ഇ.ഇ) മെയിനിന്റെ ആദ്യ സെഷന് 2021 ഫെബ്രുവരിയില്‍ നടക്കും. നേരത്തെ ജനുവരിയില്‍ നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പരീക്ഷയ്ക്കായുള്ള രജിസ്ട്രേഷന് അടുത്ത മാസം ആരംഭിക്കുമെന്നും സൂചനയുണ്ട്.
സാധാരണഗതിയില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി എല്ലാ വര്‍ഷവും ജനുവരിയിലും ഏപ്രിലിലുമായിരിക്കും ജെ.ഇ.ഇ മെയിന്‍ പരീക്ഷ നടത്തുക. എന്നാല്‍ കൊവിഡിന്റെ സാഹചര്യത്തില്‍ ഇത്തവണ നീട്ടിവയ്ക്കുകയായിരുന്നു.
ഉയര്‍ന്നു വരുന്ന കൊവിഡ് കേസുകളും എന്‍ജിനീയറിങ് പ്രവേശനം വൈകുന്നതുമാണ് ജെ.ഇ.ഇ മെയിന്‍ പരീക്ഷ വൈകുന്നതിന് കാരണം. ഐ.ഐ.ടി, എന്‍.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനാണ് ജെ.ഇ.ഇ മെയിന്‍ പരീക്ഷ നടത്തുന്നത്.
ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷയെഴുതാന്‍ യോഗ്യത നേടുമെങ്കിലും ജെ.ഇ.ഇ മെയിന്‍ പരീക്ഷയെഴുതിയിരിക്കണം. ഈ വര്‍ഷം ഏപ്രിലില്‍ നടത്തേണ്ടിയിരുന്ന ജെ.ഇ.ഇ മെയിന്‍ പരീക്ഷ രണ്ടു തവണ നീട്ടിവച്ചിരുന്നു. സെപ്റ്റംബറിലായിരുന്നു പരീക്ഷ.
വ്യാപക പ്രതിഷേധങ്ങളുണ്ടായിരുന്നെങ്കിലും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ നടന്നു.
കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമാവാന്‍ ജെ.ഇ.ഇ മെയിന്‍ പരീക്ഷ കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി എന്നീ ഭാഷകളിലാണ് പരീക്ഷ നടക്കുന്നത്.