2022 October 06 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ജെ.ഇ.ഇ പരീക്ഷയ്ക്കും ഡ്രസ് കോഡ്

ന്യൂഡല്‍ഹി: സി.ബി.എസ്.ഇയെപ്പോലെ ഐ.ഐ.ടിയും പരീക്ഷയെഴുതുന്ന വിദ്യാര്‍ഥിക്കു കോപ്പിയടിതടയുന്നതിന്റെ ഭാഗമായി ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തുന്നു.
രാജ്യത്തെ 16 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി)കളിലേക്കുള്ള പ്രവേശനപ്പരീക്ഷയായ സംയുക്ത പ്രവേശനപ്പരീക്ഷ (ജെ.ഇ.ഇ) എഴുതുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ചട്ടങ്ങളിലാണ് ഡ്രസ്‌കോഡ് സംബന്ധിച്ച പരാമര്‍ശമുള്ളത്.
കൈമുഴുവനായുള്ള ഷര്‍ട്ട്, കൂര്‍ത്ത (ടോപ്പ്), ആഭരണങ്ങള്‍, വലിയ മടമ്പുള്ള പാദരക്ഷകള്‍, ഷൂ തുടങ്ങിയവയ്ക്കാണ് പരീക്ഷാഹാളില്‍ നിയന്ത്രണമുള്ളത്. പ്രത്യേകവിധത്തിലുള്ള വസ്ത്രങ്ങള്‍ക്കും വിലക്കുണ്ട്. കാല്‍കുലേറ്റര്‍, മൊബൈല്‍ഫോണ്‍ എന്നിവയ്ക്കും വിലക്കുണ്ട്. വാച്ചും പരീക്ഷാഹാളിലേക്കു കൊണ്ടുവരാന്‍ പാടില്ല.
എന്നാല്‍ പരീക്ഷയുടെ ഓരോ അരമണിക്കൂറിലും ഇന്‍വിജിലേറ്റര്‍മാര്‍ സമയം അറിയിക്കും. ഈ മാസം 22നു രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.