2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജെയിംസ് റോഡ്രിഗ്രസ് എവര്‍ട്ടണില്‍

മാഡ്രിഡ്: കൊളംബിയന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ജെയിംസ് റോഡ്രിഗസ് റയല്‍ മാഡ്രിഡ് വിട്ട് എവര്‍ട്ടനിലെത്തി. പ്രീമിയര്‍ ലീഗ് ക്ലബ്ബുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് 29കാരനായ താരം ഒപ്പുവെച്ചത്. 20 മില്യണ്‍ യൂറോയ്ക്കാണ് കരാര്‍. ഈ സീസണില്‍ റയലുമായുള്ള കാലാവധി അവസാനിക്കുന്നതിനാല്‍ത്തന്നെ റോഡ്രിഗസിനെ ഒഴിവാക്കാന്‍ റയല്‍ തീരുമാനിക്കുകയായിരുന്നു.
റയലിനൊപ്പം കളിച്ചതിലും കൂടുതല്‍ വായ്പയില്‍ മറ്റ് ക്ലബ്ബുകള്‍ക്കൊപ്പമായിരുന്ന റോഡ്രിഗ്രസ് കളിച്ചിരുന്നത്. റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്റെ തന്ത്രങ്ങള്‍ക്കൊപ്പം അദ്ദേഹം റോഡ്രിഗസിനെ പരിഗണിച്ചിരുന്നില്ല. 2014ലെ ബ്രസീല്‍ ലോകകപ്പിലെ ടോപ് സ്‌കോററായതിന് പിന്നാലെ റോഡ്രിഗസിനെ റയല്‍ റാഞ്ചുകയായിരുന്നു. എന്നാല്‍ റയലില്‍ പിന്നീട് താരത്തിന് കാര്യമായി മത്സരങ്ങള്‍ ലഭിച്ചിരുന്നില്ല. എവര്‍ട്ടനില്‍ എത്തിയതില്‍ സന്തോഷമുണ്ട്. ടീമിനായി ഏറ്റവും മികച്ചത് നല്‍കാന്‍ പരിശ്രമിക്കും. മികച്ചതും ആസ്വാദ്യകരവുമായ ഫുട്‌ബോളിലൂടെ ടീമിനെ വിജയത്തിലെത്തിക്കാന്‍ ശ്രമിക്കും. നേരത്തെ രണ്ട് തവണ കാര്‍ലോയോടൊപ്പം ചില മികച്ച സമയങ്ങള്‍ പങ്കിട്ടുണ്ട്.
അതാണ് ഇവിടേക്ക് എത്താന്‍ കാരണമായത്’ജെയിംസ് റോഡിഗ്രിസ് പറഞ്ഞു. എവര്‍ട്ടന്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയുമായി മികച്ച ബന്ധമാണ് റോഡ്രിഗസിനുള്ളത്.
നേരത്തെ ബയേണ്‍ മ്യൂണിക്കിലും റയല്‍ മാഡ്രിഡിലും അദ്ദേഹത്തോടൊപ്പം റോഡ്രിഗസ് പ്രവര്‍ത്തിച്ചിരുന്നു. ഈ അടുപ്പമാണ് താരത്തെ എവര്‍ട്ടനിലേക്കുമെത്തിച്ചിട്ടുള്ളത്. 2014 മുതല്‍ മൂന്ന് വര്‍ഷം റോഡ്രിഗസ് റയല്‍ മാഡ്രിഡിന് വേണ്ടി കളിച്ചു. ക്ലബ്ബിനുവേണ്ടി 85 മത്സരങ്ങളില്‍ നിന്ന് 29 ഗോളും നേടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.