മനാമ: ബഹ്റൈന്‍ ഇസ്രാഈല്‍ സമാധാന-വാണിജ്യകരാറില്‍ ഒപ്പു വെച്ച സാഹചര്യത്തില്‍ രാജ്യത്തെ ജൂത സമൂഹത്തിന്റെ പിന്തുണ അറിയിച്ച് ബഹ്റൈനിലെ ജൂത പ്രതിനിധി ഇബ്രാഹിം ദാവൂദ് നൂനു ബഹ്റൈന്‍ രാജാവിന്റെ നയതന്ത്ര കാര്യങ്ങള്‍ക്കായുള്ള ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല് ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.
മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിെൻറ ഭാഗമായി യു.എ.ഇയോടൊപ്പം ബഹ്റൈനും ഇസ്രായേലുമായി കരാറിലേര്‍പ്പെടാനുള്ള ഹമദ് രാജാവിെൻറ തീരുമാനം ഇരുരാഷ്ട്രങ്ങള്‍ക്കും ഏറെ ഗുണകരമാകുമെന്ന് അദ്ധേഹം പറഞ്ഞു.
ബഹ്റൈന്‍ രാജാവിെൻറ വിശാല വീക്ഷണവും കാഴ്ചപ്പാടുകളും രാജ്യത്തെ വ്യതിരിക്തമാക്കുന്നതില് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ മത സമൂഹങ്ങള്‍ ഒത്തൊരുമയോടെ കഴിയുന്ന ബഹ്റൈൻ പാരമ്പര്യവും സംസ്കാരവും നിലനിര്‍ത്താനാണ് ശ്രമിക്കുന്നതും എല്ലാവരും അക്കാര്യം ഓര്‍ത്തിരിക്കാന്‍ ബാധ്യസ്ഥരാണെന്ന് ശൈഖ് ഖാലിദ് പ്രതികരിച്ചു. രാജ്യത്തെ ജൂതന്മാര്ക്കായി പ്രത്യേക പ്രാര്‍ത്ഥനാ സൗകര്യവും ആത്മീയ കേന്ദ്രങ്ങളും രാജ്യത്ത് നിലവിലുണ്ട്.
Comments are closed for this post.