2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജുവാന്‍ മാര്‍ട്ടിനസ് ബ്ലാസ്റ്റേഴ്‌സ് കോച്ചായേക്കും

ന്യൂസിലന്‍ഡ്: മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ കോച്ചിനെ ടീമിലെത്തിക്കുന്നു. പക്ഷേ ഇത്തവണ ഇംഗ്ലീഷ് താരമല്ല കോച്ചാവാനൊരുങ്ങുന്നത്. മുന്‍ ലെവാന്റെ കോച്ചും സ്പാനിഷ് താരവുമായ ജുവാന്‍ ഇഗ്നാഷ്യോ മാര്‍ട്ടിനസിനെയാണ് സ്ഥാനത്തേക്ക് ടീം പരിഗണിക്കുന്നത്. സ്പാനിഷ് ടീമുകള്‍ വലിയ ടൂര്‍ണമെന്റുകളില്‍ കിരീടം നേടുന്നതിന്റെ പശ്ചാത്തലത്തിലാണ് കോച്ച് സ്‌പെയിനില്‍നിന്നുള്ള ആളാവണമെന്ന് ടീം നിര്‍ബന്ധം പിടിക്കുന്നത്.
2011-12 സീസണില്‍ ലെവാന്റെയെ ലാ ലിഗയില്‍ ആറാം സ്ഥാനത്തെത്തിക്കാന്‍ മാര്‍ട്ടിനസിന് സാധിച്ചിട്ടുണ്ട്. സീസണില്‍ മൗറീഞ്ഞോ പരിശീലിപ്പിച്ച റയലിനെതിരേ ജയം നേടാനും ടീമിന് സാധിച്ചിരുന്നു. നേരത്തെ ആദ്യ സീസണില്‍ ഡേവിഡ് ജെയിംസായിരുന്നു ടീമിനെ പരിശീലിപ്പിച്ചിരുന്നത്. ടീമിന്റെ മാര്‍ക്വീ താരം കൂടിയായിരുന്നു ജെയിംസ്. എന്നാല്‍ കഴിഞ്ഞ സീസണില്‍ പീറ്റര്‍ ടെയ്‌ലര്‍ പുതിയ കോച്ചായെത്തിയപ്പോള്‍ ടീമിന്റെ പ്രകടനം മോശമായി. തുടര്‍ന്ന് ടൂര്‍ണമെന്റിനിടെ ടെറി ഫെലാനെ താല്‍ക്കാലിക കോച്ചായി ടീം നിയമിക്കുകയായിരുന്നു. ഇത്തവണ പോരായ്മകളെല്ലാം നികത്താന്‍ ഉദ്ദേശിച്ചാണ് പുതിയ കോച്ചിനെ നിയമിക്കാന്‍ ഒരുങ്ങുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.