
ദമാം: കിഴക്കൻ സഊദിയിലെ ജുബൈലിൽ വർഷങ്ങളായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു. തിരൂർ കല്ലിങ്കൽ സി.പി.മുഹമ്മദ് കുട്ടി ( 55) ആണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണപ്പെട്ടത്. വ്യാവസായിക നഗരിയായ ജുബൈലിൽ റോയൽ കമ്മീഷൻ ഏരിയയിൽ ഏറെ വർഷമായി ഹൗസ് ഡ്രൈവറായിരുന്നു.
പത്ത് മാസത്തിലേറെ അബോധാവസ്ഥയിൽ മുവാസാത് ആശുപത്രിയിലായിരുന്നു. സ്ട്രോക് വന്നതിനെ തുടർന്ന് അബോധാവസ്ഥയിലായിരുന്നു.
ഭാര്യ: സുബൈദ, മക്കൾ: മുഹമ്മദ് ജാഫർ, മുഹമ്മദ് ജവാദ്. മരണാനന്തര നടപടികളുമായി സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.